പുതിയ വർഷം
പ്രിയപ്പെട്ട കൂട്ടുകാർക്ക്,
ഒന്നും പ്രത്യേകിച്ചു പറയാനില്ലെന്നു നിങ്ങൾക്കറിയാമല്ലോ. പറയാനില്ലെന്നു പറഞ്ഞൂട. എന്തൊക്കെയോ പറയാനുണ്ട്. പറയാൻ തോന്നുന്നില്ല. അടുത്ത പ്രാവശ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ പറയാം. സിനിമയെക്കുറിച്ച്, പുസ്തകത്തെക്കുറിച്ച്, യാത്രയെക്കുറിച്ച് ഒക്കെ. എന്നെക്കുറിച്ചും. ;) പലപ്പോഴും ഒന്നും പറയുന്നില്ലെന്നുവെച്ച് ഞാൻ നിങ്ങളെയൊന്നും മറന്നിട്ടില്ല. ഹി ഹി. നിങ്ങൾ എന്നെയും മറക്കില്ലെന്ന് എനിക്കു തീർച്ചയുണ്ട്. പുതിയ വർഷം തുടങ്ങിയെന്നു മാത്രമല്ല, ഒരു മാസം ദാ കഴിയാൻ പോകുന്നു. പെട്ടെന്നു കടന്നുപോയി. ഓരോ തിരക്കായിരുന്നു. എല്ലാവർക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കു സുഖം തന്നെ. (നിങ്ങൾക്കറിയേണ്ടെങ്കിലും എനിക്കു പറയാണ്ടിരിക്കാൻ പറ്റുന്നില്ല).
Labels: ഞാനിവിടേണ്ട്