രണ്ട്
24 മണിക്കൂറും നിങ്ങളോടൊക്കെ എന്തെങ്കിലും മിണ്ടീം കൊണ്ട് ഇരിക്കണം എന്നു ഞാൻ വിചാരിക്കും. പക്ഷേ, നിങ്ങളൊക്കെ വളരെ തെരക്കുള്ള മനുഷമ്മാരായിപ്പോയില്ലേ? “നിനക്കൊന്നും വേറെപ്പണിയില്ലല്ലോ” എന്ന് ഞാനങ്ങനെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്നു പറയുമ്പോ നിങ്ങളു നേരിട്ടു പറഞ്ഞിലെങ്കിലും മനസ്സിലെങ്കിലും പറയും. പക്ഷേ നിങ്ങളുടെയത്ര തെരക്കില്ലെങ്കിലും എനിക്കും തെരക്കുണ്ട്. ഹും. ഓരോ വർഷം വരുമ്പോഴും ജനുവരീൽ പലതും തീരുമാനിക്കും. ഫെബ്രുവരീൽ അത് ഓർമ്മിക്കും. മാർച്ചൊക്കെയാവുമ്പോഴേക്ക്, പിന്നേ....തീരുമാനം! ഒലയ്ക്ക്യാണു എന്നും പറയും. ഇതൊക്കെ പലരുടേം ജീവിതത്തിൽ നടക്കുന്നതാണ്. ചിലർക്ക്, പിന്നെ ജനുവരി, ഫെബ്രുവരി, പുതിയ വർഷം എന്നൊന്നുമില്ല. അവരിങ്ങനെ ചീഞ്ഞും ചതഞ്ഞും കെടക്കാണ്ട് ജീവിതം വളരെ സംഭവബഹുലമാക്കും. മറ്റുള്ളോരെ സഹായിക്കും, ആർക്കെങ്കിലും ഉപകാരമാവുന്നത് ചെയ്തോണ്ടിരിക്കും, അതിന്റെ കൂടെ സ്വന്തം കാര്യങ്ങളും നടത്തും. ഞാനൊന്നും അങ്ങനെ വിചാരിച്ചിട്ടു കാര്യമില്ല. സ്വന്തം കാര്യം തന്നെ മര്യാദയ്ക്കു നടത്തിക്കൊണ്ടുപോവാൻ പറ്റണേന്നേയുള്ളൂ പ്രാർത്ഥന. നിസ്സാരജന്മം! പിന്നെ ആർക്കും ഉപകാരം ചെയ്തില്ലേലും ഒരു ഉപദ്രവോം ചെയ്യുന്നില്ലല്ലോന്നു വിചാരിക്കാം, “അപ്പോ ഈ ബ്ലോഗെഴുത്തോ?” എന്നു നിങ്ങൾ ചോദിക്കുന്നതിനുമുമ്പ് സ്ഥലം വിട്ടേക്കാം.നന്ദി! നമസ്കാരം!
Labels: 2018