സ്നേഹം
പ്രിയപ്പെട്ടവരേ,
അതായത് ഇക്കൊല്ലം ജനുവരി മുതൽ ഡിസംബർ വരെ സമയം ഒരു പാച്ചിലങ്ങോട്ട് പാഞ്ഞ്. ഹിഹി. കൂടെ ഞാനും. ഇക്കൊല്ലം സമയം പോയത് അറിഞ്ഞില്ല. ദൈവത്തിന്റേം കൂട്ടുകാരുടേം ഒക്കെ ഇടപെടലാണ് അതിനു സഹായിച്ചത്. ദൈവത്തിനു നന്ദി. കൂട്ടുകാർക്കോ? ഹും. ചോദിച്ചതോണ്ട് കൊടുത്തേക്കാം. എല്ലാവർക്കും നന്ദി. ദൈവം നിങ്ങളേം രക്ഷിക്കട്ടെ.
ഇനി ക്രിസ്തുമസ്സിനും പുതുവർഷത്തിനുമൊക്കെ കുറച്ചു ദിവസങ്ങളേയുള്ളൂ. കേക്കൊക്കെ ഉണ്ടാക്കണം. ഞാനല്ല. നിങ്ങള്. ഞാൻ മേടിച്ചോണ്ടുവരാം. തെരക്കാണ് മക്കളേ. (അല്ലെങ്കിപ്പിന്നെ ഉണ്ടാക്കി;))
എന്തായാലും ഒരു ഉപദേശം തരാം. അതിനു ചെലവൊന്നുമില്ലല്ലോ. ആരെയെങ്കിലും പുച്ഛിക്കേം പരിഹസിക്കേം ഒരു പരിധിവരെയേ ആകാവൂ. നേരിട്ടു കാണുന്നില്ലല്ലോ എന്നാ അരക്കിലോ പുച്ഛം ചൊരിഞ്ഞേക്കാംന്നു വിചാരിച്ചാ നേരിട്ടെന്നെങ്കിലും കാണേണ്ടിവന്നാലോ? നിങ്ങളൂഹിച്ചെടുത്ത ആളേ ആയിരിക്കില്ല ഇപ്പുറത്ത്. ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കി സമയം കിട്ടുമ്പോ ആലോചിച്ചോളീൻ. അപ്പോ ശരി.
എല്ലാവർക്കും സ്നേഹം. ക്രിസ്തുമസ് - പുതുവത്സരാശംസകൾ!
Labels: 2018