ഗ്രാമം കണ്ടു വന്നു
ഗ്രാമങ്ങളിലൂടെ, ഗ്രാമത്തിന്റെ അരികിലൂടെ രണ്ടു ദിവസം സഞ്ചരിച്ച് വീട്ടിൽ ചേക്കേറിയതിന്റെ നേരമാണ് ഇത്. വളരെ ലളിതമായി, പഴയ കാലത്തിൽ, അല്ലെങ്കിൽ ഇനിയും മാറ്റങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ചിലരെയൊക്കെ കണ്ടു. നല്ല യാത്രയായിരുന്നു.
അല്ലറച്ചില്ലറ പ്രശ്നങ്ങൾ നേരിട്ടുവെന്നതൊഴിച്ചാൽ, തിരക്കുപിടിച്ച ഓട്ടത്തിൽ നിന്നും, ഓട്ടം കാണുന്നതിൽ നിന്നും ഒരു മാറ്റം കിട്ടി. അല്ലെങ്കിലും നമ്മളൊക്കെ എന്തിനാണിങ്ങനെ ഓടുന്നത്? (തല്ലരുത്. വെറുതെ ഒന്നു തുറിച്ചുനോക്കിയാ മതിയാവും;))
പ്രതി പൂവൻകോഴിയും, അയ്യപ്പനും കോശിയും കണ്ടു. ഇനി ട്രാൻസിനു പോകും. എന്നെപ്പോലെയുള്ള സിനിമാരാധകരുടെ കയ്യിലാണ് മലയാളസിനിമയുടെ നിലനില്പ് എന്ന് മനസ്സിലായില്ലേ? ;)
അപ്പോശ്ശരി. യാത്രയുടെ ബാക്കിയിലേക്ക് കൊറേ പണിയുണ്ട് വീട്ടിൽ. അതുകഴിഞ്ഞു കാണാം.
Labels: 2020