ചിരിയും കരച്ചിലും
ഒരു കരച്ചിലിനൊരു ചിരിയെന്ന് അറിവുള്ളവര്‍ പറഞ്ഞു തന്നു.
ഒരു ജന്മം മുഴുവന്‍ കരയേണ്ടി വന്നപ്പോള്‍,
അടുത്ത ജന്മത്തിലെ ചിരി സ്വപ്നം കണ്ടു.
അടുത്ത ജന്മം ചിരി തന്നെയായി.
ഞാനൊരു കോമാളിയായി.
ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞു.
ഉള്ളിലെ കരച്ചിലിനെക്കുറിച്ച് പറയാനവര്‍ മറന്നുപോയിരുന്നത്രേ.

