Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 18, 2013

കുഞ്ഞോന്

കുഞ്ഞോനേ,
ഞാൻ ചിരിച്ച് ചിരിച്ച് ചത്ത്. എന്താ കാര്യംന്നറിയ്യോ? ഞാൻ വെർതേ നടക്കാനിറങ്ങിയതായിരുന്നു. നടന്ന് നടന്ന് കുഞ്ഞോന്റെ ഫ്ലാറ്റിന്റെ മുമ്പിലെത്തി. അപ്പോ അവിടെ നെറച്ചും വെള്ളം. സെക്യൂരിറ്റി ചേട്ടനോടു ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്. കുഞ്ഞോൻ യാത്ര പോയ വെഷമത്തിൽ കുഞ്ഞോന്റെ സോ മെനി ഗേൾഫ്രെൻഡ്സും, കുഞ്ഞോനെ കടിച്ചിരുന്ന കൊതുകുകളും കരഞ്ഞിട്ട് ഉണ്ടായ വെള്ളമാണത്രേ. ദേഷ്യം വരുന്നുണ്ടേൽ മൂക്കൊന്ന് അമർത്തിത്തുടച്ചാൽ മതി കേട്ടോ. പിന്നെ, കുഞ്ഞോനേ, ഞാനിന്നാളൊരൂസം ട്രെയിനീന്ന് എറങ്ങീട്ട് പോർട്ടറെ വിളിച്ചപ്പോ അയാളു കൈവണ്ടീം കൊണ്ടുവന്ന്. അതിൽ കൊറച്ച് ബാഗുകൾ ആദ്യേ ണ്ടായിരുന്നു. ഞങ്ങളും ബാഗ് വെച്ചു. പോർട്ടർ അതും വെലിച്ച് പാഞ്ഞു. ആദ്യം കൊറേ ബാഗ് വെച്ച ഫാമിലീം, രണ്ടാമത് കൊറച്ച് ബാഗ് വെച്ച ഞങ്ങളും പിന്നാലെ പാഞ്ഞു. പോർട്ടറു സ്പീഡ് കൊറയ്ക്കുമ്പോ ഞങ്ങളും ഓട്ടം കൊറച്ചു. അയാൾ ഓടുമ്പോ ഞങ്ങളും ഓടി. ഹോ...ക്ഷീണിച്ചു. അപ്പോ എപ്പഴാ കമിംഗ് ബാക്ക്?  ഗുഡ്നൈറ്റ് കുഞ്ഞോനേ... 

Labels:

Friday, November 15, 2013

തേങ്ങ

ഏട വരും കമ്പാർട്ട്മെന്റ്ന്ന് ചോദിച്ചപ്പോ മിഡിൽ ൽ വരുമായിരിക്കുംന്ന് പറഞ്ഞു. നടൂലു വരുംന്ന് പറഞ്ഞാലും മത്യായിരുന്നു. പിന്നെ കമ്പാർട്ട്മെന്റ് ഇംഗ്ലീഷാണല്ലോ. അതോണ്ട് മിഡിൽ ലു വന്നാലും കൊഴപ്പം ല്ല. മിഡിൽ വേദനയേക്കാളും നല്ലത് നടൂനു വേദന തന്നെ.   വയറിളക്കത്തിനും ചർദ്ദിയ്ക്കും കൂടി പറയുന്ന പേരാണ് ഫുഡ് പോയ്സൻ എന്ന് ഞാനെന്റെ വല്യച്ഛന്റെ മോനോടു പറഞ്ഞു. കസിനോടു  പറഞ്ഞു എന്നും പറയാം. (എന്നാണിവിടെ പറയേണ്ടത്.)  ഐ ആം സഫറിങ് ഫ്രം ഫീവർ ആൻഡ് ഹെഡേക്ക് എന്ന് ലീവ് ലെറ്ററിൽ എഴുതുന്നതിനുപകരം  സാറേ സാറേ സാമ്പാറേ, എനിക്കു പന്യാണ്, ജലദോഷാണ്, തലവേദന്യാണ്, എനിക്ക് അവധി അനുവദിച്ചു തരണം (ഇല്ലെങ്കിലെനിക്കു തേങ്ങ്യാണ്) എന്ന് തനിമലയാളിക്കുട്ടികൾ എഴുതണം.  മലയാളം സർവ്വകലാശാലേലെ കുട്ട്യോൾക്കൊക്കെ എന്തൊരു സുഖായിരിക്കും. എങ്ങോട്ടു നോക്ക്യാലും മലയാളം ആയിരിക്കുമായിരിക്കും. ;) സു ഇങ്ങനത്തെ പൊട്ടത്തരങ്ങളൊക്ക്യാണു ബ്ലോഗിൽ (ബൂലോകത്തിൽ/ബൂലോഗത്തിൽ) എഴുതിയിടുന്നതെങ്കിൽ ഞങ്ങളൊന്നും വായിക്കൂലാന്നു പറഞ്ഞാൽ ഞാൻ പറയേണ്ടിവരും, നിങ്ങളു വായിച്ചില്ലേൽ എനിക്കു നാളികേരം ആണെന്ന്. (കടപ്പാടുണ്ട് ഒരാൾക്ക് :) ) അല്ല തേങ്ങ്യാണുന്നല്ലേ ഭംഗി? വെറ്തേ പറഞ്ഞതാ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം. നിങ്ങളൊക്കെ വായിക്കുന്നില്ലേൽ എനിക്കെന്തെഴുത്ത്!    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന പാട്ടിൽ തെങ്ങിന്റേം തേങ്ങേടേം നാട്ടിലെനിക്കൊരു എന്നായിരുന്നെങ്കിലും എനിക്കിഷ്ടം തന്നെ.

Labels: