Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 22, 2021

പുതുവർഷം വരുന്നു

 എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.


എല്ലാവർക്കും പുതുവത്സരാശംസകൾ.


എല്ലാവർക്കും സുഖമെന്നു കരുതുന്നു.

Labels:

Monday, October 25, 2021

പതിവുപോലെത്തന്നെ

എല്ലാം അതുപോലെത്തന്നെ. ഞാൻ വരുന്നു, പറയാൻ കുറേയുണ്ട്, പക്ഷേ ഇപ്പോ ഒന്നും പറയുന്നില്ലെന്ന് പറയുന്നു, പോകുന്നു. ;)

എല്ലാവർക്കും സുഖമെന്നു കരുതുന്നു. ഈ ബ്ലോഗ് വന്നു നോക്കുന്നവർക്ക്. 😊


ഞാൻ എഴുതുകയും നിങ്ങൾ വായിച്ചുമടുക്കുകയും എന്നെ ഓടിച്ചുവിടുകയും ചെയ്യുന്ന ഒരു കാലം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഈ കൊറോണക്കാലത്ത് ആ പ്രതീക്ഷയാണെന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് പറയുമ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചുതുടങ്ങി എന്ന് എനിക്ക് അറിയാം. ;)


അപ്പോ, എല്ലാം പറഞ്ഞപോലെ. ഞാൻ സന്തോഷമായി ഇരിക്കുന്നു എന്നു പറയുമ്പോൾ നിങ്ങളൊക്കെ സന്തോഷിക്കുന്നുണ്ടെങ്കിൽ അതുതന്നെയൊരു സന്തോഷമല്ലേ? ഹിഹിഹി. 

ബാക്കിയൊക്കെ ഇനി വരുമ്പോ പറയാം. 

Labels:

Wednesday, July 14, 2021

കൊവിഡ് സ്ഥലം വിടുമായിരിക്കും

 കൊവിഡ് തന്നെയാണു് ഇപ്പോഴും ചർച്ചയിലുള്ള പ്രധാന വിഷയം. എല്ലാം ശരിയാവും, ലോകം പഴയപടി ആവുമെന്നൊക്കെയുള്ള പ്രതീക്ഷയിൽത്തന്നെ ഇരിക്കുന്നു. ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നു. എത്ര പേരുടെ സ്വപ്നങ്ങളാണ് പാടേ നശിച്ചുപോയിട്ടുണ്ടാവുക എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ദൈവത്തിലാണ് അന്നും ഇന്നും വിശ്വാസം. അതിനുമാത്രമാണ് മാറ്റം ഇല്ലാത്തത്. 


എല്ലാവരും സുഖമായി ഇരിക്കൂ. 

Labels:

Wednesday, June 16, 2021

മഴ

മഴയത്ത് നനഞ്ഞുകുളിച്ച് സ്കൂളിൽ പോയിട്ടുണ്ടോ? ഒരു കുട കൊണ്ടൊന്നും മഴയിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലായിരുന്നു. ഇപ്പോഴത്തെ വിദ്യാർത്ഥികൾ വീട്ടിലിരിക്കുന്നു. അവർക്ക് മഴ നനയേണ്ടി വരുന്നില്ല. പക്ഷേ,  ചിലർക്ക് മാത്രമാണ് പഠിക്കാൻ ഭാഗ്യമുള്ളത്. ചിലർക്ക് അതില്ല. മൊബൈലില്ല, ടിവിയില്ല, ലാപ്ടോപ്പില്ല. 

സഹായം ചെയ്യാൻ പറ്റുന്നവർ ചെയ്യുക. ഒന്നും കൂട്ടിവെച്ചിട്ട് കാര്യമില്ല. ;)

Labels:

Saturday, May 01, 2021

മെയ്

 എല്ലാവരും കൊറോണവൈറസ്സിനെ എങ്ങനെ തുരത്താം എന്നാലോചിച്ച് ഇരിക്കുകയായിരിക്കും അല്ലേ?. അതിനി എപ്പോ പോവുംന്ന് ദൈവത്തിനു മാത്രം അറിയാം. കുടുംബത്തിൽ പലർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.  വല്യ പ്രശ്നങ്ങളൊന്നുമില്ല. 

എല്ലാവർക്കും പഴയപോലെ സുഖവും സമാധാനവും ഒക്കെ ആയിട്ട് ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

Labels:

Thursday, April 01, 2021

ഏപ്രിൽ

എല്ലാവരും സുഖമായി, സുരക്ഷിതരായി ഇരിയ്ക്കൂ എന്നു മാത്രമേ പറയാനുള്ളൂ. :)

വോട്ടുള്ളവർ ചെയ്യുക. 

Labels:

Thursday, February 04, 2021

ഫെബ്രുവരി

 എല്ലാവരും കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു എന്നു കരുതുന്നു. ഞാനും അങ്ങനെയൊക്കെ ജീവിച്ചുപോകുന്നു. കൊവിഡ് വ്യാപനം തന്നെയാണ് എല്ലായിടത്തും. അതാണ് എല്ലാവർക്കും പ്രധാനമായിട്ടും പറയാനുള്ളതും. എനിക്ക് അതല്ലാണ്ടും നെറച്ചും പറയാനുണ്ട്. പക്ഷേ, അതൊക്കെ പിന്നെയെപ്പോഴെങ്കിലും പറയാം. അങ്ങനെ പറഞ്ഞ് പറഞ്ഞ് ദിവസങ്ങൾ പറന്നു പറന്നു പോകുന്നു. സാരമില്ല. 

Labels:

Sunday, January 17, 2021

ഇരുപത്തിയൊന്നിലേക്ക് ലോകം

 എല്ലാവർക്കും സൗഖ്യ, സമാധാന ആശംസകൾ അർപ്പിച്ചുകൊണ്ട് തുടങ്ങട്ടെ.


എല്ലാവരും കൊവിഡ് ഭീതിയിൽ നിന്ന് കുറച്ചൊക്കെ വിട്ടുനിൽക്കാൻ തുടങ്ങിയെന്നു കരുതട്ടെ. മരുന്ന് എത്തിയല്ലോ. 

നെറച്ചും എഴുതാൻ പിന്നൊരു ദിവസം വരാം. :)

Labels: