ഉണ്ണിക്കണ്ണന്‍
കണ്ണനെ കാണാന്‍ പോവും ഞാന്‍ ;
ഉണ്ണിക്കണ്ണനെ കാണാന്‍ പോകും ഞാന്‍.
കൈയില്‍ കര്‍പ്പൂരവും കനകാംബരമാലയുമായ്;
കണ്ണനെ കണികാണാന്‍ പോകും ഞാന്‍.
ഗുരുവായൂരില്‍ നിന്‍ നടയിലെത്തുമ്പോള്‍,
എന്തു വരം ഞാന്‍ ചോദിക്കും?
കണി കണ്ടു കൈ കൂപ്പി നിന്‍ നടയില്‍ നില്‍ക്കുമ്പോള്‍,
നിന്‍ പുഞ്ചിരിപ്പാലില്‍ ഞാന്‍ മയങ്ങിപ്പോകും.
വേണ്ട എനിക്കൊന്നും വേണ്ട വരമൊന്നും,
നീയെന്നുമെന്‍ കൂടെ ഉണ്ടാവണം.
Labels: ഭക്തി